മോഹൻലാലിന്റെ ആദ്യ സംവിധാനം; ബറോസിന്റെ പ്രമോ ടീസർ പുറത്ത്
- Posted on December 29, 2021
- Cine-Bytes
- By Sabira Muhammed
- 235 Views
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രം മി ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിൻ്റെ തിരക്കഥ
ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോ ടീസർ പുറത്ത്. മോഹൻലാലിൻ്റെ ക്യാരക്ടർ ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സംവിധായകനായ മോഹൻലാൽ ആക്ഷൻ പറയുമ്പോൾ നടനായ മോഹൻലാൻ ബറോസ് ആയി എത്തുന്നതാണ് ടീസർ.
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രം മി ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിൻ്റെ തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കുന്നു. സന്തോഷ് ശിവനാണ് ക്യാമറ.
16കാരനായ ലിഡിയൻ നാദസ്വരം ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കും. ശ്രീകർ പ്രസാദ് ആണ് എഡിറ്റ്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ വേഷമിടും. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്.