വികസന കുതിപ്പിൽ കൊച്ചി - പി.ജി.മനോജ് കുമാർ
- Posted on July 02, 2021
- Localnews
- By Manoj Kumar PG
- 527 Views
കൊച്ചി പഴയ കൊച്ചിയല്ല, അന്താരാഷ്ട്ര നിലവാരത്തിൽ കൊച്ചി വളർന്നിരിക്കുന്നു
സമ്പന്നമായ, വികസിതമായ രാജ്യങ്ങളിൽ നടപ്പാക്കുന്ന രീതിയിൽ കൊച്ചിയിലും വികസനത്തിന് മാതൃക തയ്യാറായിരിക്കുന്നു. എറണാകുളം നഗരത്തിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ ബുദ്ധിമുട്ടുകൾ ഏറെയാണ്. ആരുടെയെങ്കിലും സഹായമില്ലാതെ റോഡ് മുറിച്ചു കടക്കുക എന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള സമയത്താണ് കലൂരിൽ കാണുന്ന വികസന മാതൃക.
റോഡ് ക്രോസ് ചെയ്യണമെങ്കിൽ സ്വന്തമായിത്തന്നെ സിഗ്നൽ ഓൺ ചെയ്തുകൊണ്ട് ഇനി നഗരത്തിലെ റോഡ് സുരക്ഷിതമായി ക്രോസ് ചെയ്യാം. ഇത് പോലുള്ള അനവധി സംരംഭങ്ങൾ കൊച്ചിയിൽ വരേണ്ടതുണ്ട് അതിൻറെ മുന്നോടിയായി നമുക്ക് ഇതിനെ കണക്കാക്കാം..