ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി പോലീസ്

കോടതി ചെവ്വാഴ്ച കേസ് പരിഗണിക്കും

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ പ്രതികളെ വിട്ടു കിട്ടണമെന്നും പോലീസ് ആവശ്യപ്പെട്ടു.  കോടതി ചെവ്വാഴ്ച കേസ് പരിഗണിക്കും.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ വ്ളോഗർ സഹോദരന്മാരുടെ കേസിൽ ചേർത്തിരുന്നു. ഇതിന് പുറമെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 

കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടർന്ന് ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ  കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇ ബുൾജെറ്റ് സഹോദരങ്ങളെ ആഡംബര നികുതിയിൽ വന്ന വ്യത്യാസം ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ ലംഘനമാണ് വാഹനത്തിന്റെ നിറം മാറ്റിയത് എന്നും അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്നും എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോവിഡ് മരണം 18,394 ആയി

Author
Sub-Editor

Sabira Muhammed

No description...

You May Also Like