ലക്ഷദ്വീപിന്റെ ഉള്ളറിഞ്ഞ് സുലൈമാന്റെ പ്രണയ നിമിഷങ്ങൾ; മാലിക് സോംഗ് വീഡിയോ

ലക്ഷദ്വീപിന്റെ ഉള്ളറിഞ്ഞ് മാലിക്കിലെ  സുലൈമാന്റെ വിവാഹഗാനം. മാലിക്കിൽ  ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാന്റെ വിവാഹമാണ് ‘തീരമേ’ എന്ന് തുടങ്ങുന്ന പാട്ടിൽ അവതരിപ്പിക്കുന്നത്.  സുലൈമാൻ എന്ന കഥാപാത്രത്തിന്റെ പ്രണയ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടുകയാണ് ലക്ഷദ്വീപിന്റെ മനോഹരമായ പശ്ചാത്തലം.

ഇതിനോടകം തന്നെ ട്രെൻഡിങ്ങിൽ മികച്ച പ്രതികരണങ്ങളോടെ ഗാനം ഇടം പിടിച്ചിട്ടുണ്ട്. പാട്ടിന്റെ ലിറിക്കൽ വിഡിയോയും ശ്രദ്ധ നേടിയിരുന്നു. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണം നൽകിയിരിക്കുന്നത്. 

മാലിക് ചിത്രീകരിച്ചത് തിരുവനന്തപുരത്തും ലക്ഷദ്വീപിലുമായാണ് സിനിമയുടെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തത് ആറേക്കറിലെ സെറ്റിനുള്ളിലായിരുന്നു എന്ന്  സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിരുന്നു.  തിരുവനന്തപുരത്ത് സിനിമയ്ക്ക് വേണ്ടി ഫിക്ഷണലായ ഒരു ലാൻഡ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. ജൂലായ് പതിനഞ്ചിന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

കോഴിപ്പാട്ട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like