കേരളത്തിലെ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് ഇന്ന് പടിയിറക്കം..

ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു കൺസ്യുമെർ  ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ അന്നപൂർണ എന്ന ഓപ്പറേഷൻ.

കേരളത്തിലെ ആദ്യ ഐ പി എസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ .ശ്രീലേഖ ഇന്ന് സർവീസിൽ  നിന്ന് വിരമിക്കും.ഇവർ 1987 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥയാണ്.കേരളത്തിലെ ഐ പി എസ് കേഡറിലെ ആദ്യത്തെ വനിത ഉദ്യോഗസ്ഥ.തന്റെ വിരമിക്കലിൽ യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്നും ശ്രീ ലേഖ പറഞ്ഞു.പോലീസ് സർവീസ് രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനു പ്രേണയായിരുന്നു ഡിജിപി  ആർ ശ്രീലേഖ .33 വർഷത്തെ സർവീസ്സിനിടയിൽ പോലീസിനകത്തും പുറത്തുമായി ഒരുപാട് പദവികൾ വഹിച്ചിട്ടുണ്ട്.പോലീസ് എന്നതിലുപരി എഴുത്തുകാരിയുമാണ് ശ്രീലേഖ.

ചേർത്തലയിൽ എസ് പി ആയിട്ടാണ് പോലീസ് സർവീസിൽ  തുടക്കമിട്ടത്.തൃശൂർ,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും എസ് പി ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .സിബിഐ ലും 5 വർഷം  എസ് പിയായി പ്രവർത്തിച്ചു.വിജിലൻസ്,ക്രൈം ബ്രാഞ്ച് എന്നിവയിൽ ഡി ഐ ജി ആയും,ഐജിയായും ,എ ഡിജിപിയായും പ്രവർത്തിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു കൺസ്യുമെർ  ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ അന്നപൂർണ എന്ന ഓപ്പറേഷൻ.സേഫ് കേരളം പദ്ധതി ആരംഭിച്ചത് ശ്രീലേഖ ട്രാൻസ്‌പോർട് കമ്മീഷണറായിരിക്കെയാണ്.

ജയിൽ മേധാവി ആയിരുന്നപ്പോൾ തടവുകാരുടെ പുനരധിവാസത്തിനും ജയിൽ നവീകരണത്തിനുമായി  നിരവധി പദ്ധതികൾ തുടങ്ങി.മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിയായും സേവനം അനുഷ്‌ടിച്ചു.നിലവിൽ ഫയർ ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിലെ ആദ്യ വനിതാ ഡിജിപിയുടെ പടിയിറക്കം.



രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്ന ബാല്യകാലം മനസില്‍ ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇടം ഒബാമ

https://www.enmalayalam.com/news/NxHsht32

Author
No Image

Naziya K N

No description...

You May Also Like