ആലപ്പുഴക്കാരുടെ സ്വപ്നം പൂവണിഞ്ഞു...

നാല്പത്തിയെട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് ജനങ്ങൾക്കായി തുറന്നു നൽകിയത്.

കാത്തിരിപ്പിന് വിട...ആലപ്പുഴ ബൈപാസ് ജനങ്ങൾക്കായി തുറന്നു നൽകി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയും മുഖ്യ മന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.നാല്പത്തിയെട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് ജനങ്ങൾക്കായി തുറന്നു നൽകിയത്.1972 ൽ ആയിരുന്നു ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.കൊമ്മാടി മുതൽ കളർകോഡ് വരെ 6.8 കിലോമീറ്റർ  ആണ്  ബൈപാസ്സിന്റെ നീളം.ഇതിൽ 3.2  കിലോമീറ്റർ എലവേറ്റഡ് ഹൈവേ  ആണ് .ബീച്ചിന്റെ മുകളിൽ കൂടി കടന്നു പോകുന്ന ആദ്യത്തെ മേൽപാലം എന്ന സവിശേഷത കൂടി ബൈപാസിലെ മേൽപാലത്തിനുണ്ട് .344 കോടി രൂപയാണ് ബൈപാസിന്റെ നിർമാണത്തിനായി ആകെ ചെലവായത്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചിലവഴിച്ചു ഇതിന്.ഇതിന് പുറമെ മേല്പാലത്തിനായി റെയിൽവെയ്ക്ക് 7 കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായി ചിലവഴിച്ചു.


പത്മ പുരസ്കാരം നിറവിൽ വയനാടും.

Author
No Image

Naziya K N

No description...

You May Also Like