സഖാവ് കവിതയിലൂടെ പ്രസിദ്ധയായ ആര്യ ദയാൽ മലയാളികളുടെ മനം കവരാൻ വരുന്നു പുതിയ ഗാനവുമായി ....

ഓൺലൈനിൽ വൈറലായതിനു ശേഷം ആദ്യമായിട്ടായിരിക്കും അവർ ഒരു മ്യൂസിക് ഡയറക്ടറുടെ കീഴിൽ  ഗാനം  റെക്കോർഡ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 6  മണിക്ക്  ഇതിന്റെ ട്രാക്ക് റിലീസ് ആവുകയാണ്  .കവി പ്രസാദ് ഗോപിനാഥ് എഴുതി അഫ്സൽ യൂസഫ് സംവിധാനം ചെയ്ത ഗാനമാണ് കാപ്പി ചാനൽ വഴി റിലീസ് ആകുന്നത് 


കർണാട്ടിക്  വെസ്റ്റേൺ ഫ്യൂഷൻ നമ്പർ  കൊണ്ട് സോഷ്യൽ മീഡിയയിൽ അമിതാബച്ചന്റെ വരെ മനം കവർന്ന ഗായിക ആര്യ ദയാൽ   സംഗീത സംവിധായകൻ അഫ്സൽ യൂസഫിന്റെ ഗാനം ആലപിച്ചു മലയാളികളുടെ മനം കവരാൻ തയ്യാറെടുക്കുന്നു.  



ഗാനത്തിനെ കുറിച്ച് അഫ്സൽ യൂസഫ്  വിവരങ്ങൾ പുറത്തുവിട്ടിരുന്നു  .അഫ്സൽ യൂസഫിന്റെ അഭിപ്രായത്തിൽ ആര്യ  കർണാട്ടിക്കും വേസ്റ്റേണും  ഒരേ പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഗായികയാണ്  ആര്യയ്ക്ക്  അവരുടെ സ്വന്തം  കഴിവ് തുറന്നുകാട്ടാനുള്ള ഒരു  അവസരമാണിത്. "രാനിലാവ് റാന്തലായി നാളം ഒന്ന് നീട്ടിയോ " എന്ന് തുടങ്ങുന്ന ഗാനം കൊച്ചിയിൽ കടവന്ത്ര AUO2  സ്റ്റുഡിയോയിൽ ആണ് റെക്കോർഡ് ചെയ്തത്. കർണാടിക് മ്യൂസിക്കിൽ വളരെ പ്രാവീണ്യമുള്ളതിനാലും പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാനുള്ള  കഴിവുള്ളതിനാലും  റെക്കോർഡിങ്‌  മണിക്കൂറുകൾക്ക് അകം പൂർത്തിയാക്കാൻ  കഴിഞ്ഞു .ആര്യ ദയാൽ സ്വയം  കംപോസ്  ചെയ്ത ചില സിംഗിൾസ്  അടുത്ത തന്നെ പുറത്തിറങ്ങുമെന്നും  റിപ്പോർട്ടുകളുണ്ട്.

സഖാവ്  എന്ന കവിതയിലൂടെയാണ് ആര്യ ദയാൽ മലയാളികളുടെ ഹൃദയം കവരുന്നത്. പിന്നീട് ആര്യ തന്റെ കഴിവുകൾ ഇൻഡോ വെസ്റ്റേൺ ഫ്യൂഷനിലൂടെ സോഷ്യൽ മീഡിയയിൽ  പാടി എല്ലാവരുടെയും മനം കവർന്നിരുന്നു ആര്യയുടെ ആലാപന രീതി അവർക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.കണ്ണൂർ സ്വദേശിയായ ആര്യ ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം.

Author
No Image

Naziya K N

No description...

You May Also Like