കോവിഡ് രണ്ടാം തരംഗം; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കേരളം.

48 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.

രണ്ടാം തരംഗം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കേരളം. കേരള-തമിഴ്‌നാട് അതിര്‍ത്തികളിലാണ്  പരിശോധന ശക്തമാക്കിയത്.  ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും ഇ- പാസ് ഉള്ളവരെയും മാത്രമാണ് കടത്തിവിടുന്നത്.  കഴിഞ്ഞ ദിവസം വരെ കേരള അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള പരിശോധനയും നടന്നിരുന്നില്ല.  തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേയ്ക്ക് പോകുന്ന ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലും  പാലക്കാട് വാളയാര്‍ അതിര്‍ത്തിയിലുമാണ്  പോലീസ് രാവിലെ എട്ടരയോടെ പരിശോധന ആരംഭിച്ചത്.  തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ രാത്രിയില്‍ അതിര്‍ത്തി അടച്ചിടും. 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെയാണ് അതിര്‍ത്തി അടച്ചിടുക. ഈ സമയത്ത് വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാകും ഇളവ് നല്‍കുക. 

അതേസമയം  48 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. സര്‍ട്ടിഫിക്കേറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. ഇല്ലെങ്കില്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. ഫലം ലഭിക്കുന്നത് വരെ റൂമില്‍ കഴിയണമെന്നും  ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

സർവീസിലുള്ള പകുതിയോളം ബസുകൾ നിർത്തലാക്കാൻ തീരുമാനിച്ച് കെ എസ് ആർ ടി സി.

Author
Sub-Editor

Sabira Muhammed

No description...

You May Also Like