എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പനീർ സാൻഡ്‌വിച്ച് പരിചയപ്പെടാം ...പനീറിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങളെയും മനസിലാക്കാം.

ഏവരുടെയും ഇഷ്‌ട വിഭവമാണ് സാൻഡ്‌വിച്ച് .തിരക്കേറിയ ഈ ജീവിതത്തിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു  ബ്രേക്ക്ഫാസ്റ്റ് വിഭവമായതു കൊണ്ട് തന്നെ എല്ലാവരും ഇത് തയ്യാറാക്കാറുണ്ട്.വിവിധ തരം  ഫില്ലിങ്ങുകൾ ഉപയോഗിച്ച്  ഈ വിഭവം തയ്യാറാക്കാം.പനീർ ഉപയോഗിച്ചുള്ള സ്വാദിഷ്‌ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു സാൻഡ്‌വിച്ച് പരിചയപ്പെടാം. പനീർ ഉപയോഗിക്കുന്നതിനാൽ ടേസ്റ്റി എന്നതിലുപരി ഇതൊരു ഹെൽത്തി ഡിഷ് കൂടിയാണ്.

സമ്പൂർണ പ്രോട്ടീനിന്റെ ഉറവിടമാണ് പനീർ. ഇതിന്റെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം . പനീറിലെ കാൽസ്യവും ഫോസ്ഫറസും പല്ലിന്റേയും എല്ലിന്റേയും ആരോഗ്യവും വളർച്ചയും ഉറപ്പാക്കും. മോണരോഗങ്ങളെയും എല്ല് തേയ്മാനത്തെയും പ്രതിരോധിക്കും. ഊർജ്ജം നൽകുന്ന ഭക്ഷണമായതിനാൽ കഠിനവ്യായാമത്തിലേർപ്പെടുന്നവർക്കും കായികതാരങ്ങൾക്കും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും ഉത്തമമാണ്. ആർത്രൈറ്റിസ്, എല്ലുകളുടെ പ്രശ്നം എന്നിവ  പരിഹരിക്കും.

പനീറിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കും,​ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹരിക്കും. ഗർഭിണികൾ പനീർ ആഹാരത്തിലുൾപ്പെടുത്തുന്നത് പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കും. ചർമ്മസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ചർമ്മത്തിന് ആരോഗ്യം ലഭിക്കാനും പനീർ കഴിക്കുക. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ,​ ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർ പനീർ ഒഴിവാക്കുന്നതാണ് ഉത്തമം.വണ്ണം വയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഭക്ഷണമാണ് പനീർ. ഗുണനിലവാരം ഉള്ള പനീർ ആണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക,. നിറവ്യത്യാസം,​ വിള്ളലുകൾ എന്നിവയുള്ള പനീർ വാങ്ങരുത്.


പൊട്ടാറ്റോ ഫ്രൈയിനെ കുറിച്ച് കൂടുതൽ അറിയാം...ഒപ്പം നല്ല മൊരിഞ്ഞ പൊട്ടറ്റോ ഫ്രൈയും തയ്യാറാക്കാം.

Author
No Image

Naziya K N

No description...

You May Also Like