വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ സമയവും താൽപര്യവുമില്ല; ചാൻസിലറായി തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭ വിളിച്ചുചേർത്ത്  ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ് നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം

സംസ്ഥാനത്ത് സർവകലാശാലകളുടെ ചാൻസിലറായി തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും സമയവുമില്ലെന്നും തനിക്കാരോടും പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയ ഗവർണർ ഗൗരവമായ പ്രശ്നങ്ങൾ  ചെയ്യുന്ന തൊഴിലിനുണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിക്കുകയും പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

എന്തിനാണ് അക്കാദമിക് വിഷയങ്ങൾ രാഷട്രീയവത്ക്കരിക്കുന്നത്? സർവകലാശാലകൾ ശക്തി തെളിയിക്കാനുള്ള ഇടമല്ല. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നതിനാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. 

എന്തിനാണ് ആവശ്യമില്ലാതെ  വിവാദങ്ങൾ ഉണ്ടാക്കുന്നത്? കേരള സർവകലാശാല വിസിയോട് ഡിലീറ്റ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോൾ പറയുന്നില്ലെന്നും, ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യുമെന്നും  ഗവർണർ ചോദിച്ചു. 

നിയമസഭ വിളിച്ചുചേർത്ത്  ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ് നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരമെന്നും, പകരം ആരാകണമെന്നും നിയമനിർമ്മാണമോ ഓർഡിനൻസോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു

Author
Sub-Editor

Sabira Muhammed

No description...

You May Also Like