അവളിലേക്കുള്ള യാത്രയിൽ - വിനീത അനിൽ
- Posted on August 11, 2021
- Ezhuthakam
- By Swapna Sasidharan
- 372 Views
എല്ലാവരാലും വെറുക്കപ്പെട്ട ട്രാൻസ് ജൻഡർ സഹോദരങ്ങളെ കുറിച്ച് കൂടുതലായി വായിച്ചത് അഖിൽ പി ധർമജന്റെ റാം c/o ആനന്ദിയിലാണ്. അതിലെ മല്ലി ഇന്നുമെനിക്ക് കണ്ണീരിൽ കുതിർന്ന ഓർമ്മയാണ്. അതിനു ശേഷം ഇപ്പോഴിതാ അമ്മു എന്ന ആര്യാഹി.

എത്രയൊക്കെ പുരോഗമന വാദികളാണ് എന്നു വീരസ്യം പറഞ്ഞാലും ഇതുപോലെ ഓരോ കാര്യം വരുമ്പോൾ മിക്കവരും ഒരുതരം കാടന്മാരാണ്. എതിർലിംഗത്തിലേക്കു മാറി പുതിയൊരു ജീവിതം നയിക്കാനാഗ്രഹിച്ച ഒരു യുവാവിനെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരനായിരുന്നു എന്നത് വായിച്ചറിഞ്ഞ ദുഃഖ സത്യം.
അവളിലേക്കുള്ള യാത്രയിലേക്ക്,
പാഞ്ചാലപുരത്തെ ശ്രീനിവാസയ്യരുടെയും സുഗന്ധിയമ്മയുടെയും ആറാമത്തെ സന്താനമായാണ് അമ്മു ജനിച്ചത്. അഞ്ചു ചാപിള്ളകൾക്ക് ശേഷം ദൈവം തന്ന നിധിയെന്നു കരുതി ചേർത്തു പിടിക്കാനൊരുങ്ങവേ പേറ്റിച്ചി യുടെ വാക്കുകൾ അയ്യരെ വിഷണ്ണനും അങ്ങേയറ്റം നിസ്സഹായനുമാക്കുന്നു. കുഞ്ഞ് ബ്രഹന്നള തെരുവിലേക്കുള്ളതാണെന്നുള്ള സത്യം അയ്യർ അംഗീകരിക്കുന്നില്ല.
വര്ഷങ്ങളോളം ആ സത്യം മൂടി വച്ചെങ്കിലും ഒരു അഭിശപ്ത നിമിഷത്തിൽ അതെല്ലാവരും അറിയുന്നു. അമ്മുവിൽ നിന്നും ആരോഹിയിലേക്കുള്ള യാത്ര അവിടെ ആരംഭിക്കുന്നു. അമ്മു എന്ന ആരോഹിയുടെ പിന്നീടുള്ള ജീവിതം കണ്ണീരിന്റെ അകമ്പടിയില്ലാതെ വായിക്കാനാവില്ല.
©സ്വപ്ന