നാൽപ്പത് പ്രണയ നിയമങ്ങൾ

ഒരു പ്രേയസിയാകാതെ പ്രണയമെന്തെന്ന് മനസ്സിലാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?

“ഒരു പ്രേയസിയാകാതെ പ്രണയമെന്തെന്ന് മനസ്സിലാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? സ്നേഹത്തെ വിവരിക്കാനാവില്ല, അനുഭവിക്കാനേ കഴിയൂ. സ്നേഹത്തെ വിവരിക്കാനാവില്ല, മറിച്ച് അതെല്ലാത്തിനേയും വിവരിക്കുന്നു”

എലിഫ് ഷഫാക്കിന്റെ ജനപ്രിയ നോവൽ ഫോർട്ടി റൂൾസ്‌ ഓഫ് ലവ് ന്റെ മലയാള പരിഭാഷയാണ് ‘നാൽപ്പത് പ്രണയ നിയമങ്ങൾ’.

മലയാളം കൂടാതെ ഒട്ടേറെ ഭാഷകളിൽ ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.അജയ് പി മങ്ങാട്ടും ജലാലുദ്ദീനും ചേർന്നാണ് മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ഇംഗ്ലീഷിലുള്ള പുസ്തകത്തിലെ ഭാഷാ രീതിയോട് കിടപിടിക്കുന്ന തരത്തിലുള്ള പരിഭാഷ ആയതിനാൽ വായനയ്ക്ക് ഒരു ബുദ്ധിമുട്ടും വരുന്നില്ല. സരളമായ എന്നാൽ മൂലകൃതിയോട് നീതിപുലർത്തുന്ന ഒന്നാണിത്.

‘നാൽപ്പത് പ്രണയ നിയമങ്ങളിലേക്ക്’,

ഭർത്താവ് ഡേവിഡിനും, മൂന്നു മക്കൾക്കും (ഷാനെറ്റ്, അവി, ഓർലി) ഒപ്പമാണ് എല്ല റൂബിൻസ്റ്റൻ ന്റെ താമസം. ഭർത്താവിനും മക്കൾക്കും അവരുടെ ഇഷ്ടത്തിനനുസരിച്ചു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, അവരുടെ മറ്റു കാര്യങ്ങൾ യാതൊരു മുടക്കവുമില്ലാതെ ചെയ്തു കൊടുക്കുക ഇതല്ലാതെ എല്ലയെ സംബന്ധിച്ചിടത്തോളം നാൽപതിലേക്കു കടക്കുന്ന ഒരു വീട്ടമ്മയ്ക്ക് യാതൊന്നും ചെയ്യാനില്ല.

മൂത്ത മകൾ ഷാനെറ്റ് സുഹൃത്തായ സ്കോട്ടിനെ പ്രണയിക്കുന്നു എന്ന് കേൾക്കുമ്പോൾ എല്ല അതിനെ എതിർക്കുന്നു. പെണ്മക്കളുള്ള എല്ലാ മാതാക്കളുടെയും ഉൽക്കണ്ഠ എല്ലയെയും അലട്ടുന്നുണ്ട്. അതുമാത്രമല്ല ഡേവിഡിന്റെ മറ്റു ബന്ധങ്ങൾ അറിഞ്ഞിട്ടും അതിനെക്കുറിച്ചു ചോദിക്കുകയോ അയാളോട് വഴക്കിടുകയോ ചെയ്യാൻ എല്ല മെനക്കെടുന്നില്ല.തന്റെ പിടിപ്പുകേടുകൊണ്ടാണോ അയാൾ മറ്റു ബന്ധങ്ങളിലേക്ക് പോകുന്നതെന്ന് പോലും എല്ല ചിന്തിക്കുന്നു

കുടുംബം, മക്കൾ എന്നിങ്ങനെ തന്റെ ലോകം ചുരുങ്ങിപ്പോയ എല്ലയ്ക്ക് സ്വന്തമായ് ഒന്നും തന്നെ ചെയ്യാനുള്ള കെൽപ്പില്ലാതെ പോകുന്നു

അങ്ങനെയിരിക്കെ ഒരു ലിറ്ററെറി ഏജൻസിക്കു വേണ്ടി ഒരു എഴുത്തുകാരന്റെ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് വായിച്ച് എഡിറ്റോറിയൽ റിപ്പോർട്ട്‌ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്തം എല്ലയിൽ നിക്ഷിപ്തമാവുന്നു.എ സെഡ് സഹാറ എന്ന എഴുത്തുകാരന്റെ ' മധുരമാർന്ന  ദൈവനിന്ദ ' എന്ന പുസ്തകം എല്ലയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്നു.

കൊനിയയിലെ പ്രശസ്ത മതപണ്ഡിതനായ മൗലാനാ ജലാലുദ്ദീൻ റൂമിയും, അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായി മാറുന്ന തബിരീസിലെ ശംസ് എന്ന ദർവീശും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് എല്ല വായിക്കുന്നത്.

റൂമിയും ശംസും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ കുടുംബത്തിനകത്തും പുറത്തും തെറ്റിദ്ധരിക്കപ്പെടുന്നു. ഈ പുസ്തകം വായിക്കുക വഴി എല്ല അസീസ് സെഡ് സഹാറ എന്ന സൂഫി മാർഗ്ഗം ശീലമാക്കിയ എഴുത്തുകാരനുമായി അടുപ്പത്തിലാവുന്നു. തബിരീസിലെ ശംസിന്റെ നാൽപത് പ്രമാണങ്ങൾ പരിചയപ്പെടുന്ന എല്ല പ്രണയത്തെ തന്റെ ജീവിതത്തിന്റെ ഭാഗമായി ചേർത്തു വെക്കുന്നു.

“ചില ആളുകൾ പറയുമെങ്കിലും പ്രേമം എന്നതു വന്നപോലെ വേഗം കടന്നുപോകുന്ന ഒരു മധുര വികാരമല്ല  - എ സെഡ് സാറ , നാല്പത് പ്രണയ നിയമങ്ങൾ”.

©സ്വപ്ന

രചന: എലിഫ് ഷഫാക്ക്

പരിഭാഷ: അജയ് പി മങ്ങാട്ട്, ജലാലുദ്ദീൻ

വില : ₹590/-

ചന്ദ്രകാന്ത, ദേവകി നന്ദൻ ഖത്രി

Author
Citizen journalist

Swapna Sasidharan

No description...

You May Also Like