'ചതുർമുഖം' ലോകത്തിലെ മികച്ച ഹൊറര്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
- Posted on July 02, 2021
- Cinema
- By Sabira Muhammed
- 454 Views
വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന്റെ ഇരുപത്തിയഞ്ചാമത്തെ മേളക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖത്തെ തെരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന്റെ ഇരുപത്തിയഞ്ചാമത്തെ മേളക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്റെ ച്യൂയിങ് ഗം എന്നിവ ഉൾപ്പടെ ആകെ മൂന്ന് സിനിമകളാണ് ഇന്ത്യയിൽ നിന്നും ഫെസ്റ്റിവലിൽ ഇടം പിടിച്ചത്. വേള്‍ഡ് ഫെന്റാസ്റ്റിക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ “ചതുര്‍മുഖം സീ5 എച്.ഡി. എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിനെത്തും.
ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’