കാബൂളിൽ നിന്നും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരേയും വഹിച്ച് വ്യോമസേനയുടെ വിമാനം ഗുജറാത്തിലെത്തി

രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച്  കാബൂളിൽ നിന്നും വ്യോമസേനയുടെ C-17 വിമാനം ഗുജറാത്തിലെത്തി. അതേസമയം, സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മാറ്റിയതായും രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.  ഇതിനായി കൂടുതൽ വിമാനങ്ങളയക്കുമെന്നും എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. അഫ്ഗാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടി‍യിരുന്നു.  വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിൽ നടന്ന ചർച്ചയിലാണ് സഹായം തേടിയത്.

കോവിഡ് മൂന്നാം തരംഗത്തിന്റെ അതിജീവനത്തിന് ബോധവൽക്കരണ ഷോർട്ട് ഫിലിമുമായി പുൽപ്പള്ളി

Author
Sub-Editor

Sabira Muhammed

No description...

You May Also Like