സൗബിൻ ഷാഹിറിന്റെ പുതിയ ചിത്രം; 'കള്ളൻ ഡിസൂസ’ ട്രെയിലർ പുറത്ത്
- Posted on January 06, 2022
- Cine-Bytes
- By NAYANA VINEETH
- 298 Views
കോമഡിയും സസ്‌പെൻസും നിറഞ്ഞ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ
സൗബിൻ ഷാഹിർ നായകനാകുന്ന ‘കള്ളൻ ഡിസൂസ’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം. കോമഡിയിൽ തുടങ്ങുന്ന ചിത്രം വൻ സസ്പൻസിലേക്ക് എത്തും വിധമാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്‌തിരിക്കുന്നത്. ട്രെയ്‌ലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ട്.
സൗബിൻ ഷാഹിറിന് പുറമേ , ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അപർണ നായർ, ഡോ. റോണി ഡേവിഡ്, വിജയരാഘവൻ, കൃഷ്ണകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട് . റംഷി അഹ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാന്ദ്ര തോമസ് സഹനിർമാണം നിർവഹിക്കുന്നു. സജീർ ബാബയാണ് ചിത്രത്തിൻ്റെ തിരക്കഥഎഴുതിയിരിക്കുന്നത്. അരുൺ ചാലിൽ ക്യാമറ. റിസൽ ജയ്നി എഡിറ്റർ. ലിയോ ടോം, പ്രശാന്ത് കർമ എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. കൈലാഷ് മേനോൻ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.
കെ റെയിൽ പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ