കൊവാക്‌സിന്റെ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി ഐസിഎംആർ ശാസ്ത്രജ്ഞൻ ...
- Posted on January 14, 2021
- News
- By Naziya K N
- 106 Views
കോവിഡ് വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ച് കെട്ടുകഥകളും തെറ്റി ധാരണകളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവാക്‌സിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. സമീരൻ പാണ്ട വ്യക്തമാക്കി.കോവിഡ് വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ച് കെട്ടുകഥകളും തെറ്റി ധാരണകളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്‌സിൻ സുരക്ഷിതമാണെന്നും രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം ആന്റിജനുകൾ നൽകുന്നു.പഴയ കണക്കനുസരിച്ച് വാക്‌സിനോ മരുന്നോ വിപണിയിൽ എത്തിക്കാൻ 20-30 വർഷമെടുക്കും.വൈറസിന്റെ മുഴുവൻ ജീനോമിനെപ്പറ്റിയുമുള്ള അറിവ് കണക്കിലെടുത്ത്,10-12 മാസത്തിനുള്ളിൽ വാക്‌സിൻ പുറത്തു വന്നിട്ടുണ്ട്.ഇത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ശ്രേഷ്‌ഠത ,കഴിവ്,പ്രതിബദ്ധത എന്നിവയ്ക്ക് അടിവരയിടുന്നു.അദ്ദേഹം പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഏത് വാക്‌സിൻ വേണമെന്ന് തിരഞ്ഞെടുക്കാൻ കഴിയില്ല കോവിഡ് വാക്‌സിൻ രണ്ടു ഡോസുകൾക്കിടയിൽ 28 ദിവസത്തെ ഇടവേള ഉണ്ടാകുമെന്നും 14 ദിവസത്തിനു ശേഷം മാത്രമേ ഇതിന്റെ ഫലപ്രാപ്‌തി കാണാൻ കഴിയൂ എന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞിരുന്നു.