അപ്രതീക്ഷിതമായി ജന്മം കൊണ്ട സാലഡിന്റെ കഥ

18-ാം നൂറ്റാണ്ട് മുതൽ റോമാക്കാരും ഗ്രീക്കുകാരുമൊക്കെ വേവിക്കാത്ത പച്ചക്കറികൾ തങ്ങളുടെ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്. എന്നാൽ അന്ന് ഇതിന് പ്രേതേകിച്ച് പേരുകൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് 1900 കാലങ്ങളിലാണ് സാലഡ് എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്.  ഉപ്പുകലർന്നത് എന്നർഥം വരുന്ന സലാട്ടെ എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രേ സാലഡ് എന്ന വാക്ക് ഉണ്ടായത്! 

സാലഡ് ഇന്ന് കാണുന്ന രീതിയിൽ പ്രശസ്തിയാർജിച്ചതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. മെക്സിക്കോയിലെ ടിജ്വാനാ എന്ന സ്ഥലത്ത്  സീസർ കാർഡിനി എന്നൊരാൾ നടത്തി വന്നിരുന്ന ഭക്ഷണസ്ഥാപനത്തിൽ അപ്രതീക്ഷിതമായി വൻ തിരക്കുണ്ടായി. 

നിയന്ത്രിക്കാനാവാത്ത തിരക്കുവന്നപ്പോൾ അതു നേരിടാനായി കുശിനിയിൽ ബാക്കിവന്ന പകുതി വേവിച്ച ചെറുമീനുകൾ, ബ്രഡ് കഷണങ്ങൾ, ചീസ്, പുഴുങ്ങിയ മുട്ട, വെളുത്തുള്ളി എന്നിവ ഉപ്പു ചേർത്തു പാചകം ചെയ്യാതെ വന്നവർക്കു നൽകി. ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം, വന്നവരെല്ലാം അത് മാറി മാറി രുചിച്ചു. ആളുകൾ മതിമറന്ന് കഴിച്ച വിഭവം ഉഷാറായെന്നു മനസ്സിലാക്കിയ സീസർ അതിനു ‘സീസർ സാലഡ്’ എന്നു പേരും നൽകി.

അപ്രതീക്ഷിതമായാണ് സാലഡ് ഉണ്ടായതെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ വിവിധ തരത്തിൽ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി.

ഒരസ്സൽ സൂപ്പ് കഥ

Author
Sub-Editor

Sabira Muhammed

No description...

You May Also Like