നെഞ്ചുറപ്പോടെ താലിബാൻ തോക്കിന് മുന്നിൽ ഒരു വനിത
- Posted on September 08, 2021
- News
- By Sabira Muhammed
- 90 Views
മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ അടക്കം ആയിരങ്ങൾ തെരുവിലേക്കിറങ്ങി

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ ജന ജീവിതം സങ്കീർണ്ണമായി തുടരുകയാണ്. താലിബാൻ സർക്കാർ രൂപീകരണത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ജനങ്ങൾ കാബൂളിൽ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പാകിസ്ഥാൻ, പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ അടക്കം ആയിരങ്ങൾ തെരുവിലേക്കിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്ത തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ചിത്രം പുറത്ത് വിട്ടത് റോയ്റ്റേഴ്സാണ്.