പ്ലസ് ടു,പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു.

മാതൃകാ പരീക്ഷകൾക്ക് ശേഷമായിരിക്കും വാർഷിക പരീക്ഷകൾ നടത്തുന്നത്.

പത്താം  ക്ലാസ് ,പ്ലസ് ടു പരീക്ഷകൾ മാർച്ച് 17  മുതൽ നടത്താൻ തീരുമാനിച്ചു.രാവിലെ പ്ലസ് ടു പരീക്ഷകളും ഉച്ചയ്ക്ക്  എസ് എസ് എൽ സി പരീക്ഷയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.കോവിഡ് സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അതിൽ നിന്നും ചോദ്യങ്ങൾ തിരഞ്ഞെടുത്തു ഉത്തരം എഴുതാനുള്ള അവസരം നൽകുന്ന കാര്യത്തെ കുറിച്ച്‍   പരിശോധിക്കും.വെള്ളിയാഴ്ച്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി  പരീക്ഷകൾ വിദ്യാർത്ഥി സൗഹൃതമായിരിക്കണമെന്ന്  നിർദ്ദേശിച്ചിട്ടുണ്ട്.

ക്ലാസ് പരീക്ഷകൾ നടത്തും.മാതൃകാ പരീക്ഷകൾക്ക് ശേഷമായിരിക്കും വാർഷിക പരീക്ഷകൾ നടത്തുന്നത്.കുട്ടികൾ സ്‌കൂളിലേക്ക് എത്തുന്നതിനു മുമ്പ് ഓൺലൈൻ പരീക്ഷ നടത്തുന്നതിനെ പറ്റി രക്ഷിതാക്കളുമായി ചർച്ച ചെയ്യും.കോവിഡ്  ഫസ്റ്റ് ലൈൻ ട്രീട്മെന്റ് സെന്ററായി പ്രവർത്തിക്കുന്ന സ്‌കൂളുകൾ ശുചീകരിക്കും.ഓരോ ദിവസവും എത്ര അധ്യാപകർ സ്‌കൂളിൽ എത്തണമെന്ന് സ്കൂളുകൾക്ക് തീരുമാനമെടുക്കാൻ സാധിക്കും.

കടപ്പാട്-സത്യം ഓൺലൈൻ.

ഇന്ധന വില കുതിച്ചുയരുന്നു.

https://www.enmalayalam.com/news/O53Rrry6


Author
No Image

Naziya K N

No description...

You May Also Like