ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട സഹായവുമായി താലിബാൻ; പഞ്ച്ശീറിൽ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍

ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകള്‍ ഇരുവിഭാഗത്തിലും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്

മൂന്നാം ദിവസവും അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നൂറുകണക്കിന് ആളുകള്‍ ഇരുവിഭാഗത്തിലും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍  ഇതെല്ലാം ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ തള്ളുകയാണ്. ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും ഭക്ഷ്യ വസ്തുക്കള്‍ക്കടക്കം ക്ഷാമം ഉണ്ടെന്നും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വീറ്റ് ചെയ്തു.

അഹമ്മദ് മസൂദിന്റെ പ്രതിരോധന സേന പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്‍ വാദം  തള്ളി. പ്രധാനപാതകൾ തടഞ്ഞ താലിബാന്‍ മേഖലയിലെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടു. ഇതിനിടെ സ്യാന്വേഷണ ഏജന്‍സികള്‍ താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോര്‍ട്ട് നല്‍കി. 

താലിബാനെ വഴിവിട്ട് സഹായിക്കുന്നത് പാകിസ്താനാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും കശ്മീര്‍ ഭീകരവാദികൾ ഉള്‍പ്പെടെയുള്ളവർക്കും താലിബാന്‍ സഹായം നല്‍കുന്നുണ്ടെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളി ചൈന

Author
Sub-Editor

Sabira Muhammed

No description...

You May Also Like