ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി
- Posted on August 24, 2021
- News
- By Sabira Muhammed
- 304 Views
അധിക നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നും തീരുമാനം

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അധിക നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം തടയാൻ പ്രാദേശിക തലത്തില്‍ WIPR അടിസ്ഥാനമാക്കി കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ശ്രമം.
നിലവിൽ WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരും.ജനങ്ങളുടെ ജീവിതം തടസപ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ല വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.