കാബൂള്‍ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് അമേരിക്ക

അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയാണ് സൂത്രധാരനെ വധിച്ചത്

അഫ്‍ഗാനിസ്ഥാനിലെ നന്‍ഗന്‍ പ്രവിശ്യയിൽ ആക്രമണം നടത്തി അമേരിക്ക. കാബുള്‍ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയാണ് സൂത്രധാരനെ വധിച്ചത്. ആക്രമണത്തിന് ഉത്തരവിട്ടത് പ്രസിഡന്‍റ് ജോ ബൈഡനാണ്. 

13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും ഉൾപ്പടെ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 170 പേർ മരിച്ചു. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി വരാന്തകളിലാണ്, മോർച്ചറികൾ നിറഞ്ഞതോടെ മൃതദേഹങ്ങൾ കിടത്തുന്നത്. 

ഒരു ചാവേർ ആക്രമണം മാത്രമാണ് വിമാനത്താവളത്തിന് പുറത്ത് നടന്നതെന്നും ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. ആയുധമേന്തിയ താലിബാൻകാർ വിമാനത്താവളത്തിന് പുറത്ത് സുരക്ഷ കൂട്ടിയെന്നും വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്നും പെന്‍റഗണ ആവർത്തിച്ചു. എന്നാൽ താലിബാൻ വിമാനത്താവളത്തിന്‍റെ സുരക്ഷ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

വാക്ക് പാലിക്കാതെ താലിബാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like