വാട്‌സാപ്പ് ലക്കി ഡ്രോ; പ്രൊഫഷണൽ രീതിയിൽ പുതിയ സൈബർ തട്ടിപ്പ്.

വാട്‌സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ് ഇത്തവണ തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത്. 

ആദ്യ കാലത്ത് ലക്കി ഡ്രോയിൽ ഇ-മെയിൽ ഐ.ഡി. തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു  തട്ടിപ്പ്.പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി.  ഇതിൽ നിന്നും  പ്രൊഫഷണൽ രീതിയിലേക്ക് മാറിയാണ് ഇപ്പോൾ  സൈബർ തട്ടിപ്പ് സംഘങ്ങളുടെ പുതിയ ഇടപെടൽ. വാട്‌സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണ് പുതിയ ലക്കി ഡ്രോ നടത്തുന്നത് എന്നാണ്  തട്ടിപ്പുകാർ പറയുന്നത്. വാട്‌സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ് ഇത്തവണ തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും. 

കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാട്‌സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.

ശവസംസ്കരണ ചടങ്ങുകളിൽ ശ്വാസം മുട്ടി ശ്മശാനങ്ങൾ!

Author
Sub-Editor

Sabira Muhammed

No description...

You May Also Like