കോവിഡ് മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത ന്യുന മർദം ദുർബലമായതോടെ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്

കോവിഡ് മാനദണ്ഡമനുസരിച്ച്  ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളിൽ കഴിയുന്നവർ മാസ്ക് ധരിക്കാനും, ആവശ്യമായ ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എത്ര ആളുകളെ ഓരോ ക്യാമ്പുകളിലും ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ  താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന്  കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത ന്യുന മർദം ദുർബലമായതോടെ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്.  അതിതീവ്ര മഴക്ക് ഇന്ന് സംസ്ഥാനത്ത് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും ശക്തി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കോട്ടയം ജില്ലയിൽ ഉരുൾപൊട്ടൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like