അന്ധനായി പൃഥ്വിരാജ്; 'ഭ്രമം' ടീസർ
- Posted on September 26, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 240 Views
ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് 'ഭ്രമം'
പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് 'ഭ്രമം'. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും, രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എ പി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.