കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്; ഇടുക്കിയിൽ എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് പൂര്‍ത്തിയാകുന്നു

പൊതുമരാമത്ത് വകുപ്പ് രാജ്യത്ത് ആദ്യമായി പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണിത്

ഇടുക്കി, പീരുമേടിലെ മഞ്ഞുമലയിൽ എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് പൂര്‍ത്തിയാകുന്നു. പൊതുമരാമത്ത് വകുപ്പ് രാജ്യത്ത് ആദ്യമായി പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണിത്. അതുകൊണ്ട് തന്നെ ആദ്യമായി വിമാനം ഇടുക്കി ജില്ലയിൽ പറന്നിറങ്ങുമ്പോൾ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ട്. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് അറിയിച്ചത്. 

പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും പൊതുമരാമത്ത് വകുപ്പാണ്. അടിയന്തര സാഹചര്യങ്ങളില്‍  മലയോര മേഖലക്ക് അശ്രയമേകാനും, എയര്‍ഫോഴ്സ് വിമാനങ്ങൾക്കും, വലിയ ഹെലികോപ്ടറുകൾക്കും അടിയന്തര സാഹചര്യങ്ങളില്‍ ഇറങ്ങാനും  എയർ സ്ട്രിപ്പ് വഴി സാധിക്കും.

എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് പ്രാരംഭ ഘട്ടത്തിൽ ഇവിടെ ഉണ്ടാവുക എങ്കിലും, ഇതിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷിയേകുന്നതാണെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വകുപ്പ് കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്ന കാര്യവും മന്ത്രി അറിയിച്ചിരുന്നു. ഒരു വണ്ടിയിൽ വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരുക്കും. രണ്ടു പേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങളാണ് തയാറാക്കുക. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കും. പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

അടുക്കളകൾ വിഷ രഹിതമാക്കാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like