ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ഒന്ന് ശവാസനം
തിരക്കേറിയ ലോകമാണ് നമുക്ക് ചുറ്റും. മാനസിക പിരിമുറുക്കങ്ങളും ജീവിത സംഘർഷങ്ങളും ദിവസേന കൂടുന്നു.സമ്മർദ്ദം പലപ്പോഴും ശരീരത്തെയും മനസ്സിനെയും ഗുരുതരമായി ബാധിക്കാറുണ്ട്. ഓരോ ദിവസത്തേയും അത് വളരെ മോശപ്പെട്ടതാക്കി മാറ്റുകയും ചെയ്യും. തിരക്കേറിയ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്നവർ തങ്ങളുടെ ആരോഗ്യത്തെയാണ് പണയം സത്യം പലപ്പോഴും മറന്നുപോകാറുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി ഇനി ദിവസവും കുറച്ചു സമയം മാറ്റിവെക്കാം...