ഐപിഎൽ പതിനാലാം പോരാട്ടത്തിനൊരുങ്ങി കളിക്കളം .

ഐപിഎൽ പതിനാലാം സീസണിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. 

എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഐപിഎൽ പതിനാലാം സീസണിന് ഇന്ന് തുടക്കം കുറിക്കും . ആദ്യത്തെ മത്സരമായ റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും മുബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടം ഇന്ന് രാത്രി 7.30 ന് ആരംഭിക്കും . അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സാണ് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടീട്ടുള്ളത് . ഇത്തവണ അവർ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്. 

മികച്ച താരങ്ങളുണ്ടായിട്ടും  13 വര്‍ഷമായി കപ്പ് നേടാനാവാത്ത ബാംഗ്ലൂരിനിത് നാണക്കേട് മാറ്റാനുള്ള അവസരമാണ്. കപ്പ് ഉയര്‍ത്താന്‍ ഉറച്ചു തന്നെയാണ് വിരാട് കോലി നയിക്കുന്ന ടീം ഇത്തവണ കളത്തിലിറങ്ങുന്നത് . ബാംഗ്ലൂരിന്‍റെ സൂപ്പര്‍ താരമായ എ.ബി. ഡിവില്ലിഴ്സിന്‍റെ പ്രതികരണത്തിലെ സൂചനയും ഇത് തന്നെ ആയിരുന്നു .

എന്റെ താരം - ജിൻസി ഫിലിപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like