അവലോകന യോഗം ഇന്ന്; ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം ഉണ്ടായേക്കും
- Posted on July 17, 2021
- News
- By Sabira Muhammed
- 418 Views
ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും, എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യവും യോഗം പരിശോധിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും. കൂടുതൽ ഇളവുകളിൽ തീരുമാനം ഉണ്ടാവുക രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും. ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും, എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യവും യോഗം പരിശോധിക്കും.
ഇന്ന് ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും തീരുമാനം ഉണ്ടായേക്കും. വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
മാസ്റ്റര്‍ കാര്‍ഡിന് വിലക്കേർപ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ