വെള്ളിത്തിളക്കത്തിൽ രവി കുമാർ

ശുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ വെള്ളി മെഡൽ നേടുന്ന താരമാണ് രവി കുമാർ

ടോക്യോ ഒളിംപിക്‌സ് പുരുഷ വിഭാഗം ഗുസ്തി ഫൈനലിൽ വെള്ളിനേടി രവികുമാർ ദഹിയ. റഷ്യൻ താരം സാവൂർ ഉഗുഗോയാണ് രവികുമാറിനെ പരാജയപ്പെടുത്തി സ്വർണം നേടിയത്. 

57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്കോർ 4-7 നാണു രവികുമാറിന്റെ തോൽവി. ശുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ വെള്ളി മെഡൽ നേടുന്ന താരമാണ് രവി കുമാർ.

ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിമെഡൽ നേട്ടമാണിത്, മൂന്നു വെങ്കലമുൾപ്പടെ അഞ്ചു മെഡലുകൾ നിലവിൽ ടോക്യോ ഒളിപിക്സിൽ ഇന്ത്യ നേടിയിട്ടുണ്ട്.

നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പുരുഷ ഹോകിയിൽ ഇന്ത്യക്ക് വെങ്കലം

Author
Citizen journalist

Krishnapriya G

No description...

You May Also Like