സാമൂഹികമാധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം

ഹൈക്കോടതി ഭരണസമിതി മാർച്ച്‌ 22-ന്‌ അംഗീകരിച്ച പതിനൊന്നിന പെരുമാറ്റച്ചട്ട പ്രകാരമാണ് വിലക്കുകൾ .

ഹൈക്കോടതിയിലേതുൾപ്പെടെ എല്ലാ കോടതിജീവനക്കാർക്കും സാമൂഹികമാധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. ഹൈക്കോടതി ഭരണസമിതി മാർച്ച്‌ 22-ന്‌ അംഗീകരിച്ച പതിനൊന്നിന പെരുമാറ്റച്ചട്ട പ്രകാരമാണ് വിലക്കുകൾ . മത, സാംസ്കാരിക വിഭാഗങ്ങൾക്കും വ്യക്തികൾക്കുമെതിരേ മോശമായ പരാമർശവും കോടതികളെയും സർക്കാരിനെയും നിരുത്തരവാദപരമായി വിമർശിക്കുന്നതും ഒഴിവാക്കണമെന്നതാണ്‌  നിർദേശം.  

പ്രധാന നിർദേശങ്ങൾ 

* സാമൂഹികപ്രവർത്തകർ , രാഷ്ട്രീയനേതാക്കൾ, സർക്കാർ, മന്ത്രിമാർ, സർക്കാർസ്ഥാപനങ്ങൾ, വകുപ്പുതലവന്മാർ, ജഡ്‌ജിമാർ എന്നിവരുടെ പ്രവൃത്തികൾ, നയതീരുമാനങ്ങൾ എന്നിവയെ അപകീർത്തികരമോ നിരുത്തരവാദപരമോ ആയി പരാമർശമരുത്‌.

* മത, സാംസ്കാരിക, സാമൂഹിക, വിഭാഗങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും മോശമോ അപമാനകരമായോ ഉള്ള സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം.

* നിയമവിരുദ്ധമായ ഡേറ്റ ഹാക്ക്‌ ചെയ്യൽ പോലുള്ള പ്രവർത്തനങ്ങൾക്ക്‌ ഫോണുൾപ്പെടെയുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിക്കരുത്‌.

* അസഭ്യമായതോ മോശമോ ആയ ഭാഷ സാമൂഹികമാധ്യമങ്ങളിൽ ഒഴിവാക്കണം.

* കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസിലെ രേഖകളും നടപടിക്രമങ്ങളും വിവരങ്ങളും നടപടികളും സാമൂഹികമാധ്യമങ്ങളിലും ബ്ലോഗുകളിലും ഉപയോഗിക്കരുത്‌. 

* കോടതിവിധികൾ, കേസ്‌ നിയമങ്ങൾ, ജുഡീഷ്യൽ സംവിധാനം, ജഡ്‌ജി, എന്നിവയെ മോശപ്പെടുത്തരുത്‌.

* സാമൂഹികമാധ്യമങ്ങൾ ജോലിസമയം നഷ്ടപ്പെടുംവിധം ഉപയോഗിക്കരുത്‌.

* ഔദ്യോഗിക പദവിക്ക്‌ ചേരാത്തവിധം സാമൂഹികമാധ്യങ്ങളെ ഉപയോഗിക്കരുത്‌.

* ഓഫീസിലെ കംപ്യൂട്ടറും ഇന്റർനെറ്റും ജോലിസമയത്ത്‌ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്‌. അതിലൂടെ വ്യക്തിഗത സാമൂഹികമാധ്യമ ഉപയോഗം വേണ്ട. നിരോധിത സൈറ്റുകളിൽ കയറരുത്‌.

* ഇ മെയിൽ വിലാസം, ഇന്റർനെറ്റിലെയും സാമൂഹികമാധ്യമങ്ങളിലെയും അക്കൗണ്ടുകൾ എന്നിവ മോണിട്ടറിങ്‌ സമിതിക്ക്‌ നൽകണം. വ്യാജ വിലാസവും അക്കൗണ്ടുകളും ഉപയോഗിക്കരുത്‌.

* സാമൂഹികമാധ്യമ ഉപയോഗം ഹൈക്കോടതിയുടെ മേൽനോട്ട സെൽ നിരീക്ഷിക്കും. ദുരുപയോഗം കണ്ടാൽ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനെ അറിയിക്കും.

ഇരട്ട വോട്ട് : മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ !

Author
Sub-Editor

Sabira Muhammed

No description...

You May Also Like