സൗദിയിലെ ആകാശത്ത് ഞായറാഴ്ച അസുലഭ ഗ്രഹ സംഗമം...

സൂര്യാസ്തമയത്തിനു ശേഷം 40 മിനിറ്റ്  കഴിഞ്ഞു തെക്കുപടിഞ്ഞാറൻ ചക്രവാളത്തിൽ ഗ്രഹത്രയസംഗമം ദൃശ്യമാകും.

വ്യാഴം,ബുധൻ,ശനി  എന്നീ ഗ്രഹങ്ങളെ ഞായറാഴ്ച്ച സൗദി ആകാശത്ത് അടുത്തടുത്തായി കാണപ്പെടും .ത്രികോണാകൃതിയിൽ സംഗമിക്കുന്ന ഗൃഹത്രയത്തെ  സൗദിയുടെ മണ്ണിൽ നിന്നും ദർശിക്കാം.ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി  മേധാവി എൻജിൻ മജീദ് അബൂ സഹ്‌റ  ആണ്  ഈ കാര്യം അറിയിച്ചത്.

സൂര്യാസ്തമയത്തിനു ശേഷം 40 മിനിറ്റ്  കഴിഞ്ഞു തെക്കുപടിഞ്ഞാറൻ ചക്രവാളത്തിൽ ഗ്രഹത്രയസംഗമം ദൃശ്യമാകും.സൗദി ജ്യോതിശാസ്ത്ര  സൊസൈറ്റിയുടെ പ്രവചനം അനുസരിച്ച്  വ്യാഴം ,ശനി,ബുധൻ ഗ്രഹങ്ങൾ ചേർന്നുള്ള ത്രികോണമായിരിക്കും വാനത്ത് ദൃശ്യമാകുക.ഇത് ബൈനോക്കുലർ ഉപയോഗിച്ച്  വ്യക്തമായി കാണാൻ കഴിയുമെന്ന് സൊസൈറ്റി തലവൻ അബൂസഹ്‌റ പറഞ്ഞു.ഭൂമിയുടെ ചക്രവാളത്തിലേക്ക് താഴ്‍നായിരിക്കും 3 ഗ്രഹങ്ങളും പ്രത്യക്ഷപ്പെടുക.ശനിയുടെ നേരെ മുകളിലായിരിക്കും വ്യാഴം കാണപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.




Author
No Image

Naziya K N

No description...

You May Also Like