നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായം; കയ്യാങ്കളി കേസിൽ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം

കെ എം മാണിയുടെ ആത്മാവാകും സുപ്രിം കോടതിയുടെ വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്ന്  പി ടി തോമസ്

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പി ടി തോമസ് എംഎല്‍എ നോട്ടിസ് നല്‍കി. നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയാണ് കയ്യാങ്കളി കേസില്‍ ഉണ്ടായതെന്നും കെ എം മാണിയുടെ ആത്മാവാകും സുപ്രിം കോടതിയുടെ വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്നും പി ടി തോമസ്. നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമാണ് സഭാവമെന്നും ആരോപണമുണ്ട്.

കോടതി പരിഗണിച്ചത് കേസ് പിന്‍വലിക്കാന്‍ സർക്കാരിന് അവകാശം ഉണ്ടോയെന്ന കാര്യമാണെന്നും ഇത് സംബന്ധിച്ച് എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് പൊതുതാത്പര്യം പരിഗണിച്ചാണെന്നും വീഴ്ച ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാറിനെ കൈവിട്ട് സുപ്രീംകോടതി 

Author
Sub-Editor

Sabira Muhammed

No description...

You May Also Like