സമ്മര്‍ദ്ദം ഒഴിവാക്കാൻ കോവിഡ്​ പരിശോധന മാനദണ്ഡം വീണ്ടും പുതുക്കി; കേന്ദ്രസര്‍ക്കാര്‍

നേരത്തെ ആകെ ടെസ്​റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.  ഈ നിബന്ധന ഒഴിവാക്കിയാണ്​ പുതിയ ഉത്തരവ്​. 

രാജ്യത്ത് കോവിഡ് അതിവേഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ  കോവിഡ്​ പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാധീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പിളുകൾ  പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. നേരത്തെ ആകെ ടെസ്​റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.  ഈ നിബന്ധന ഒഴിവാക്കിയാണ്​ പുതിയ ഉത്തരവ്​. 

ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ആന്‍റിജന്‍ പരിശോധനകളില്‍ പോസിറ്റീവായ വ്യക്​തിക്ക്​ വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യ​മില്ലെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും 10 ദിവസം വീട്ടു നിരീക്ഷണത്തില്‍ തുടര്‍ന്ന വ്യക്​തിക്ക്​ അവസാന മൂന്ന്​ ദിവസവും പനിയില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ല എന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. 

15 ലക്ഷത്തോളം ടെസ്​റ്റുകള്‍ പ്രതിദിനം നടത്താനുള്ള ശേഷിയാണ്​ ഇന്ത്യയിലെ ലബോറട്ടറികള്‍ക്ക്​ നിലവിലുള്ളത്​.  72 മണിക്കൂറെങ്കിലും  നിലവില്‍ പല ലബോറട്ടറികളിലും ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍  എടുക്കും. അതേസമയം, ആന്‍റിജന്‍ പരിശോധന  വ്യാപകമായി നടത്തി രോഗവ്യാപനത്തിന്​ തോത്​ കണ്ടെത്തുകയും ഐ.സി.എം.ആറിന്റെ ലക്ഷ്യമാണ്​.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും എന്നാല്‍, ആന്‍റിജന്‍ ടെസ്​റ്റ്​ നെഗറ്റീവാവുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക്​ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ചെയ്യണം.

പിടിവിട്ട് ചൈനീസ് റോക്കറ്റ് "നോ ഗ്യാരന്റി നോ വാറന്റി"

Author
Sub-Editor

Sabira Muhammed

No description...

You May Also Like