ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ

ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്

ഇന്ത്യയുമായുള്ള ദീർഘകാല വ്യാപാരബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ശക്തമാക്കി താലിബാൻ.  ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാൻ നിർത്തി. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വാണിജ്യപരമായും വ്യാപാരപരമായും ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്.  അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിലും മറ്റുമായി ഇന്ത്യയുടെ ഏകദേശം മൂന്നു ബില്യൺ ഡോളറോളം അഫ്ഗാനിസ്ഥാനിൽ നിക്ഷേപത്തിലുണ്ട്. അതോടൊപ്പം 400 റോളം പദ്ധതികളിലും ഇന്ത്യയും അഫ്‌ഗാനിസ്ഥാനും കൈകോർത്തിട്ടുണ്ട്.

2021-ല്‍ അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി. ഇതേസമയം അഫ്​ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. അനവുദ്യോഗിക ചർച്ചകൾ താലിബാനുമായി നടത്തിവരികയാണെന്നും, അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കലാണ് പ്രഥമ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്തി വരികയാണെന്നും യുഎൻ സെക്യൂരി കൗൺസിലിൽ മന്ത്രി കൂട്ടിച്ചേർത്തു.

ഓണസമ്മാനവുമായി സർക്കാർ

Author
Citizen journalist

Krishnapriya G

No description...

You May Also Like