ചിരഞ്ജീവി ചിത്രം 'ആചാര്യ' റിലീസ് തിയതി പ്രഖ്യാപിച്ചു
- Posted on October 10, 2021
- News
- By JAIMOL KURIAKOSE
- 320 Views
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടല ശിവയാണ്

ചിരഞ്ജീവി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ആചാര്യ'. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടല ശിവയാണ്. 2019 ഒക്ടോബറില്‍ ചിത്രീകരണമാരംഭിച്ച ആചാര്യാ കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 2022 ഫെബ്രുവരി 4 ആണ് ആചാര്യയുടെ റിലീസ് തീയതി.
കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്‍റര്‍ടെയ്‍ന്‍മെന്‍റും സംയുക്തമായാണ് നിര്‍മ്മാണം. കാജല്‍ അഗര്‍വാള്‍, സോനു സൂദ്, പൂഡ ഹെഗ്‍ഡെ, ജിഷു സെന്‍ഗുപ്‍ത, സൗരവ് ലോകേഷ്, കിഷോര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി റജിന കസാഡ്രയും ചിത്രത്തിൽ എത്തുന്നു. തിരുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂളി. സംഗീതം മണി ശര്‍മ്മ.