തോരാതെ മഴ; പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
- Posted on July 16, 2021
- News
- By Sabira Muhammed
- 469 Views
കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ. കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാവും എന്നാണ് മുന്നറിയിപ്പ്. മരങ്ങള്‍ വീണും മറ്റും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കേരളത്തിൽ സാധ്യതയുണ്ട്. കടലില്‍ പോകരുതെന്ന് കേരള – കര്‍ണാടക- ലക്ഷദ്വീപ് തിരങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കീട്ടുണ്ട്. തീരദേശവാസികൾ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം.