കോവിഡ് മരണം; അപേക്ഷ നൽകി മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് പറയുന്നത്

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായധനം നൽകുന്നതിൽ മാർഗ്ഗ നിർദേശവുമായി സുപ്രീംകോടതി. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ചുള്ള ഉത്തരവിനോപ്പം സഹായധനം കോവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് നിഷേധിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 

കോവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും, അപേക്ഷ നൽകി മുപ്പത് ദിവസത്തിനകം മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം. 

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് പറയുന്നത്. ഈ തുക സംസ്‌ഥാനങ്ങൾ ദുരന്തനിവാരണ ഫണ്ടിൽ നിന്നും വകയിരുത്തണം. ഇതുവരെ കേരളത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് കാൽലക്ഷത്തോളം കോവിഡ് മരണങ്ങളാണ്.

കോവിഡ് മരണം; നഷ്ടപരിഹാരത്തിനായി ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like