നിശ്ചല ഛായാഗ്രാഹകന്‍ ശിവൻ അന്തരിച്ചു
- Posted on June 24, 2021
- Cinema
- By Sabira Muhammed
- 320 Views
പ്രശസ്ത മലയാള ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു.

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനുമായാ "ശിവൻ' എന്ന ശിവശങ്കരൻനായർ അന്തരിച്ചു. 89 വയസ്സായിരുന്നു. ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരുന്നു. പ്രശസ്ത മലയാള ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു. കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് 1991ൽ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയെ തേടിയെത്തിയിരുന്നു.