ലേഡി സൂപ്പര്‍സ്റ്റാറിന് ഒരു സ്പെഷ്യല്‍ ആരാധിക!
- Posted on April 23, 2021
- Cinema
- By Sabira Muhammed
- 395 Views
ഇതിലും വലിയ മറ്റൊരു അംഗീകാരവും തനിക്ക് ഇല്ലായെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത് .

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമകളെപോലെതന്നെ മഞ്ജുവിന്റെ സ്റ്റൈലും മേക്ക് ഓവറും ഏറെ ആകാംക്ഷയോടുകൂടിയാണ് ആരാധകര്‍ നോക്കികാണുന്നത്. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ബ്ലാക്ക് സ്‌കേര്‍ട്ടും വെള്ളനിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. മഞ്ജുവിന്റെ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെപോലെ വേഷം ധരിച്ച ലക്ഷ്മി എന്ന മുത്തശ്ശിയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു.