ആസിഫ് അലി, രജിഷ വിജയന്‍ കൂട്ടുകെട്ട് ; 'എല്ലാം ശരിയാകും' ടീസർ പുറത്ത്
- Posted on October 05, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 272 Views
സകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് ടീസര്‍ തരുന്നത്
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'എല്ലാം ശരിയാകും'.ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം. രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് ടീസര്‍ തരുന്നത്.
രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
ഷാരിസാണ് 'എല്ലാം ശരിയാകും' ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ആണ് സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ഛായാഗ്രാഹകനായി എത്തുന്നു. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.