കേരളം പൂട്ടിത്തന്നെ; സംസ്ഥാനത്ത് കൂടുതൽ ലോക് ഡൗൺ ഇളവുകളില്ല
- Posted on July 20, 2021
- News
- By Sabira Muhammed
- 299 Views
യോഗത്തിൽ നിലവിലുളള നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ഡൗണും തുടരാൻ തീരുമാനമായി

കൂടുതൽ ലോക്ഡൗൺ ഇളവുകൾ സംസ്ഥാനത്ത് നൽകില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ഉന്നതതല യോഗത്തിൽ നിലവിലുളള നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ഡൗണും തുടരാൻ തീരുമാനമായി. ടിപിആർ നിരക്ക് അനുസരിച്ചുള്ള മാനദണ്ഡങ്ങളിലും മാറ്റമില്ല. ടിപിആർ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും.
ഇന്ന് ബക്രീദ് ഇളവുകൾ അവസാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിനെ സുപ്രിം കോടതി വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭരണഘടനയുടെ 21 അനുചേദം കേരളം അനുസരിക്കണം; ഇളവുകൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി