ജാക്ക് ആയ ചക്ക !

ലോകത്തിലെ ഏറ്റവും വലിയ പഴമായി അറിയപ്പെടുന്ന ചക്കയുടെ  ജന്മദേശം ഇന്ത്യ തന്നെയാണ്.  ഇന്ത്യയ്ക്ക് പുറമേ മറ്റ് പല രാജ്യങ്ങളിലും ചക്ക നിലവിലുണ്ട് .രൂപഘടനയിൽ വ്യത്യാസമുണ്ട് എന്നു മാത്രം . കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഇംഗ്ലീഷ് പേര് ജാക്ക് ഫ്രൂട്ട് എന്നാണ് . കേരളീയരായ നമ്മൾ ഇതിനെ 'ചക്ക ' എന്ന് വിളിച്ചപ്പോൾ കേരളത്തിലെത്തിയ ആദ്യ വിദേശീയരായ പോർച്ചു ഗീസുകാർ 'ജാക്ക് ' എന്ന് വിളിച്ചിരിക്കാമെന്നും ,മലബാറിലെ സസ്യസമ്പത്തിനെ ആലേഖനം ചെയ്ത മഹത് ഗ്രന്ഥമായ 'ഹോർത്തൂസ് മലബാറിക്കസിൽ ' (Horthus malabaricus ) സ്ഥാനം പിടിച്ചതോടെ അത് 'ജാക്ക് ഫ്രൂട്ട് ' ആയി മാറിയിരിക്കാം എന്നാണ് വിദഗ്ദരുടെ അഭിപ്രായം .

ബഹിരാകാശത്തേക്ക് യാത്രപോയ സമൂസ !!

Author
Sub-Editor

Sabira Muhammed

No description...

You May Also Like