മൻ കി ബാത്ത് താരമായി യൂട്യൂബർ ഐസക് മുണ്ടാജി

ആവശ്യത്തിന് കറി ഇല്ലാതെ ഒരു പാത്രം നിറയെ ചോറ് എങ്ങനെ അതിവേഗം കഴിക്കാം എന്ന് കാണിച്ചുതരുന്ന വീഡിയോ ഹിറ്റായിരുന്നു

കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ മിക്ക യുവാക്കൾക്കും ജോലി നഷ്ടപ്പെടുകയും ജീവിതം പ്രതിസന്ധിയിൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ചിലരെങ്കിലും വീടുകളിൽ ഇരുന്നു തന്നെ  അവരുടെ വരുമാനം ഉണ്ടാക്കി.യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്ത പണമുണ്ടാക്കുന്നവരുടെ എണ്ണം ഈ കോവിഡ്  കാലത്ത് കൂടിയിട്ടുണ്ട്.

ഇത്തരത്തിൽ വിജയിച്ച ഒരു യൂട്യൂബറെയാണ്  79 ആം മൻകി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. ദിവസവേദന തൊഴിലാളിയായ ഐസക് മുണ്ട കേവലം 3000 രൂപ വായ്പ എടുത്ത് സ്മാർട്ട് ഫോൺ വാങ്ങി യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇന്ന് യൂട്യൂബിലെ താരമാണ് ഇദ്ദേഹം. ഓരോ മാസവും യൂട്യൂബിൽ നിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

മുണ്ടയെ കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെ ഒരിക്കൽ ദിവസ വേദനത്തിന് ജോലി ചെയ്തിരുന്നു മുണ്ട എന്നാൽ ഇപ്പോൾ അദ്ദേഹം ഇൻറർനെറ്റിലെ താരം ആയി മാറിയിരിക്കുന്നു. യൂട്യൂബ്  ചാനലിലൂടെ ധാരാളം സമ്പാദിക്കുന്നു.  വീഡിയോയിലൂടെ അദ്ദേഹം പ്രാദേശിക വിഭവങ്ങൾ, പരമ്പരാഗത ജീവിതശൈലി,  കുടുംബം,  ഭക്ഷണശീലങ്ങൾ എല്ലാം പരിചയപ്പെടുത്തുന്നു.

മുണ്ട  സ്മാർട്ട്ഫോൺ വാങ്ങുന്നത് 3000 രൂപ കടം വാങ്ങിയാണ്. ഐസക് മുണ്ട ഈറ്റിങ്  ചാനൽ  7.77ലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ  ആവശ്യത്തിന് കറി ഇല്ലാതെ ഒരു പാത്രം നിറയെ ചോറ് എങ്ങനെ അതിവേഗം കഴിക്കാം എന്ന് കാണിച്ചുതരുന്ന വീഡിയോ ഹിറ്റായിരുന്നു. 2020 മാർച്ച് മുതൽ ഇതുവരെ  157 വീഡിയോകളാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സൈക്കിളിൽ ദൂരങ്ങൾ താണ്ടി സഹല

Author
Citizen journalist

Vijina PM

No description...

You May Also Like