ടെസ്റ്റ് പരമ്പര ഒഴിവാക്കിയവരെ ഐപിഎൽ കളിക്കാൻ പോയവരെ ഇനി ടീമിലെടുക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ

ക്യാപ്റ്റൻ്റെ പുതിയ വെളിപ്പെടുത്തൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തന്നെ വലിയ ചലനങ്ങളുണ്ടായേക്കും.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ.

നേരത്തെ തന്നെ ബംഗ്ലാദേശ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയ താരങ്ങൾക്കെതിരെ എൽഗർ നിലപാടെടുത്തിരുന്നു.

ക്യാപ്റ്റൻ്റെ പുതിയ വെളിപ്പെടുത്തൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തന്നെ വലിയ ചലനങ്ങളുണ്ടായേക്കും.

“ഐപിഎൽ കളിക്കാൻ പോയവർ ഇനി എപ്പൊഴെങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നറിയില്ല. അത് എൻ്റെ കയ്യിലല്ല.”- എൽഗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഗീസോ റബാഡ, മാർക്കോ ജാൻസൺ, ലുങ്കി എങ്കിഡി, ആൻറിച് നോർക്ക്യെ, റസ്സി വാൻ ഡസ്സൻ, എയ്ഡൻ മാർക്രം എന്നീ താരങ്ങളാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ തെരഞ്ഞെടുത്തത്. 

ഇത്രയധികം താരങ്ങൾ ഇല്ലായിരുന്നെങ്കിലും ബംഗ്ലാദേശിനെ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ 220 റൺസിനും രണ്ടാം ടെസ്റ്റിൽ 332 റൺസിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like