‘ദ് അണ്‍നോണ്‍ വാരിയര്‍’ ; ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യൂമെന്ററി ടീസർ പുറത്തുവിട്ടു
- Posted on September 18, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 263 Views
ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 5 ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററി ടീസർ നടൻ മമ്മൂട്ടി റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്.
ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 5 ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും.എൽസ പ്രിയ ചെറിയാൻ, ഷാന ജെസ്സൻ, പ്രപഞ്ചന എസ് പ്രിജു എന്നിവരാണ് ഡോക്യുമെന്ററിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രചന നിർവഹിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ .ആർ.എസ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം അശ്വിൻ ജോൺസൺ, എഡിറ്റിങ് നസീം യൂനസ്, കലസംവിധാനം ഏബൽ ഫിലിപ്പ് സ്കറിയ, പ്രൊഡക്‌ഷൻ കോഡിനേറ്റർ ഷോബിൻ സി സാബു. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.