ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു
- Posted on July 03, 2021
- Cinema
- By Sabira Muhammed
- 231 Views
സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ഇണയെത്തേടിയാണ് ആന്‍റണി ഈസ്റ്റ്മാന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം

ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 75 വയസ്സായിരുന്നു. സിനിമാ മേഖലയില്‍ നിശ്ചല ഛായാഗ്രാഹകനായി ആരംഭിച്ച്, സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആന്റണി ഈസ്റ്റ്മാന്‍.
ആന്റണി ഫോട്ടോഗ്രാഫറായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് 'ഈസ്റ്റ്മാൻ' എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങുന്നതോടെയാണ് ഈസ്റ്റ്മാൻ ആന്റണി എന്ന വിളിപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ആന്‍റണി ഈസ്റ്റ്മാന്‍ ആറ് സിനിമകളാണ് സംവിധാനം ചെയ്തത്. ആദ്യം സംവിധാനം ചെയ്ത ചിത്രം സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ഇണയെത്തേടിയാണ്. വയല്‍, അമ്പട ഞാനേ, വർണത്തേര്, ഐസ്ക്രീം, മൃദുല എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം.
വിവാഹവാർഷികത്തിന് പിറകെ വേർപിരിഞ്ഞ് നടൻ ആമിർ ഖാനും കിരൺ റാവുവും