വ്യോമസേനാ ഹെലികോപ്ടർ അപകടം; അന്വേഷണസംഘം ഡാറ്റാ റെക്കോർഡർ കണ്ടെത്തി

മികവിൽ സംശയമില്ലാത്ത  വ്യോമസേനയുടെഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആണ് അപകടത്തിൽ പെട്ടത്‌

കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണസംഘം കണ്ടെത്തി. ഡാറ്റാ റെക്കോർഡർ പരിശോധന അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ സഹായകമാകും. സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ഈ പരിശോധനയിൽ വ്യക്തമാകും. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. 

25 പേർ അടങ്ങുന്ന സംഘത്തിന്റെ പരിശോധന വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ്.  വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ തമിഴ്നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽ പെട്ടത്. 

മികവിൽ സംശയമില്ലാത്ത  വ്യോമസേനയുടെഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആണ് അപകടത്തിൽ പെട്ടത്‌. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. മി-17v5vന് ഏത് പ്രതികൂല സാഹചര്യങ്ങളിലും  പറക്കാൻ ശേഷിയുണ്ട്. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയിൽ പോലും പറക്കാൻ ഇതിന് ശേഷിയുണ്ട്.

സ്റ്റാർബോർഡ് സ്ലൈഡിംഗ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സെർച്ച്ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത. പരമാവധി 13,000 കിലോഗ്രാം ആണ് ടേക്ക് ഓഫ് ഭാര ശേഷി, 36 സായുധ സൈനികരെ  കൊണ്ടുപോകാനും കോപ്ടറിന് കഴിവുണ്ട്. മികവിൽ സംശയമില്ലാത്ത ഹെലികോപ്ടർ തകർന്നതിന്റെ ഞെട്ടലിലാണ് അധികൃതർ. 

ഒമിക്രോൺ; കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like