ഏപ്രിൽ മുതൽ ശമ്പളത്തിൽ കുറവുണ്ടാകും....

നിലവിൽ അടിസ്ഥാന ശമ്പളം കുറച്ച്, അലോവൻസ് കൂട്ടി നൽകുന്ന രീതിയാണ് തൊഴിലുടമകൾ പിന്തുടരുന്നത്.

പുതിയ തൊഴിൽ നിയമങ്ങൾ  വരുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ട്‌ ആണ് ഇപ്പോൾ പുറത്തു വരുന്നത്.പുതിയ തൊഴിൽ നിയമപ്രകാരം അലോവൻസ് അടിസ്ഥാന ശമ്പളത്തിനേലും കൂടരുത് എന്നാണ്.അതായത് അടിസ്ഥാന ശമ്പളം 50%ത്തിൽ കുറയരുത് എന്ന് അർത്ഥം.

നിലവിലുള്ള നിയമങ്ങൾ നാലാക്കി ചുരുക്കിയാണ് പുതിയ നിയമം വരുന്നത്.തൊഴിൽ പരിഷ്കരണത്തിന്റെ  ഭാഗമായാണ് കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡ് ബില്ല് കൊണ്ടുവരുന്നത്.ഏപ്രിൽ ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും.

നിലവിൽ അടിസ്ഥാന ശമ്പളം കുറച്ച്, അലോവൻസ് കൂട്ടി നൽകുന്ന രീതിയാണ് തൊഴിലുടമകൾ പിന്തുടരുന്നത്.പുതിയ നിയമത്തിന്റെ വരവോടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ തൊഴിലുടമകൾ നിർബന്ധിതരാകും.അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഗ്രേറ്റുവിറ്റിയുടെ വിഹിതം അടയ്ക്കുന്നത്.ഇതോടെ അടിസ്ഥാന ശമ്പളം കുറക്കാൻ തൊഴിലുടമകൾ തീരുമാനിച്ചാൽ അത് ജീവനക്കാർക്ക് തിരിച്ചടിയാകും.

Author
No Image

Naziya K N

No description...

You May Also Like