ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് താലിബാന്‍

ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ യുദ്ധമേഖലയിലേക്ക് പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട് എന്നും അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ  നല്‍കാറുമുണ്ടെന്നും താലിബാന്‍ വക്താവ്  സാബിനുള്ള  മുജാഹിദ് 

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍  പങ്കില്ലെന്ന് താലിബാന്‍. താലിബാന്‍ വക്താവ്  സാബിനുള്ള  മുജാഹിദ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്ന് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  താലിബാന്‍ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ്. ഇതേസമയം താലിബാന്‍ വക്താവ്  സാബിനുള്ള പറയുന്നത് എങ്ങനെയാണ് ഡാനിഷ് സിദ്ദീഖി മരിച്ചതെന്ന് അറിയില്ലെന്നാണ്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ യുദ്ധമേഖലയിലേക്ക് പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട് എന്നും അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ  നല്‍കാറുമുണ്ടെന്നും വക്താവ് വ്യക്തമാക്കി. 

സിദ്ദിഖി ആയിരുന്നു റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത്. ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത് 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ്. കൊല്ലപ്പെട്ടത് രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ്.

രണ്ടാം കോവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ഡാനിഷ് പകർത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാനിഷ് സിദ്ധിഖി കൊല്ലപ്പെടുന്നത് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്. പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക് അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ്. താലിബാൻ ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ്. റോയിട്ടേഴ്സിനായി ഈ സംഘർഷത്തിന്‍റെ ചിത്രങ്ങൾ പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.

അവലോകന യോഗം ഇന്ന്; ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം ഉണ്ടായേക്കും

Author
Sub-Editor

Sabira Muhammed

No description...

You May Also Like